പത്തനംതിട്ട: എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചക്ക് 12.30ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നു.കുട്ടി വിവരം അറിയിച്ചതിനെതുടർന്ന് മാതാവ് കോയിപ്രം പൊലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ്.ഐ പി. സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കുകയും, തുടർന്ന് തിരുവല്ല ജെ.എഫ്.എം കോടതി- ഒന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടന്ന അന്വേഷണത്തിൽ കാഞ്ഞീറ്റുകരയിൽ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.