പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ ചന്തു എന്ന വിധു കൃഷ്ണനെ (31) പോക്സോ പ്രിൻസിപ്പൽ സ്പെഷൽ ജഡ്ജി ജയകുമാർ ജോൺ 33 വർഷം കഠിന തടവിനും 2.20 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കാതിരുന്നാൽ 22 മാസം അധികതടവ് അനുഭവിക്കണം. 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. മാതാവുമൊത്ത് താമസിച്ചുവന്നിരുന്ന പെൺകുട്ടി ഒരു ദിവസം വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് നൽകിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ ലൈംഗിക ചൂഷണവിവരം പുറത്തായത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കേസിന്റെ ആദ്യ അന്വേഷണം അടൂർ പൊലീസ് ഇൻസ്പെക്ടറായ സുധിലാൽ നടത്തുകയും തുടരന്വേഷണം യു. ബിജു ഏറ്റെടുത്ത് പൂർത്തിയാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.