പത്തനംതിട്ട: പതിനൊന്നു വയസുകാരനായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ റാന്നി,കീക്കൊഴൂർ, വിളയിൽ പടി, പുള്ളിയിൽ പുതു പറമ്പിൽ സജീവിനെ (40) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 65 വർഷം കഠിനതടവിനും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു .പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിനതടവ് അനുഭവിക്കണം.
2023 കാലയളവിൽ വീടിനു സമീപം കളിച്ചുകൊണ്ടുനിന്ന ആൺകുട്ടിയെ പ്രതി പിടിച്ചുവലിച്ചു കൊണ്ട് പോയി ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു. മുൻപും പ്രതി നിരവധി തവണ ഇത്തരത്തിൽ ഉപദ്രവിച്ചതായി കോടതിയിൽ കുട്ടി പറഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കേസിൽ റാന്നി പോലീസ് ഇൻസ്പെകടർ ആയിരുന്ന പി എസ് വിനോദിനായിരുന്നു അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.