ചിറ്റാർ: ക്രിമിനലുകളെ സംരക്ഷിക്കുന്നവരായി സർക്കാർ മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ.മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചു യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ സത്യഗ്രഹ സമരം ചിറ്റാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാറിൽനിന്ന് സംരക്ഷണം നൽകാത്ത പക്ഷം യൂത്ത് കോൺഗ്രസ് കുടുംബെത്ത ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ ഫോറസ്റ്റ് ഓഫിസുകൾക്ക് മുന്നിലേക്കും സമരം വ്യാപിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, ആേൻറാ ആൻറണി എം.പി, പി. മോഹൻരാജ്, ദിനേശ് ബാബു, റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, വിശാഖ് വെൺപാല, ജി. മനോജ്, എം.എം.പി ഹസ്സൻ, ജിജോ ചെറിയാൻ, ഷിജു തോട്ടപ്പുഴശ്ശേരി, ആരിഫ് ഖാൻ, ജിതിൻ ജി. നൈനാൻ, അനൂപ് വെങ്ങാവിളയിൽ, അനന്ദു ബാലൻ, റോയിച്ചൻ, ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.