പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ അച്ഛനും മകനും മത്സരിക്കുന്നു.ഏഴാം വാർഡിലും എട്ടാം വാർഡിലും. അച്ഛനും അമ്മയും മത്സരിച്ച് വിജയിച്ച സീറ്റിലാണ് ഇക്കുറി മകൻ മത്സരിക്കുന്നത്. എട്ടാം വാർഡിൽ കടമ്മനിട്ട കരുണാകരനും ഏഴാം വാർഡിൽ മകൻ അഡ്വ. മിഥുൻ എസ്. കരുണുമാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്നത്.
നാരങ്ങാനം പഞ്ചായത്ത് മുൻ പ്രസിഡൻറാണ് കടമ്മനിട്ട കരുണാകരൻ. ഇദ്ദേഹം അറിയപ്പെടുന്ന നാടക-സീരിയൽ നടനും കലാകാരനമാണ്. വോളിബാൾ സംസ്ഥാന റഫറീസ് ബോർഡ് കൺവീനറുമാണ്. മിഥുൻ സ്കൂൾ യുവജനോത്സവ വേദികളിൽ കലാപ്രതിഭ ആയിരുന്നു. നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. തുടർച്ചയായി ഏഴ് വർഷം സംസ്ഥാന നാടക പ്രതിഭയായിരുന്നു. സ്കൂൾതലം മുതൽ വോളിബാൾ താരവുമാണ്. തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമബിരുദം കരസ്ഥമാക്കി. നാട്ടിൽ അറിയപ്പെടുന്ന കലാകുടുംബമാണ് ഇവരുടേത്. അന്തരിച്ച കവി കടമ്മനിട്ട രാമകൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ കലാകാരന്മാർ വളർന്നുവന്ന സ്ഥലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.