റാന്നി: പൊതുമരാമത്ത് വകുപ്പ് മറന്നത് പൊലീസ് നടപ്പിലാക്കി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വഴിതെറ്റാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെച്ചൂച്ചിറ പൊലീസ് ഇടപെട്ട് ബോര്‍ഡ് സ്ഥാപിച്ചു. പമ്പയ്ക്കുള്ള ദൂരവും അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പരും ചേര്‍ത്തതാണ് ബോര്‍ഡ്. തീർഥാടന പാതയായ മുക്കട-ഇടമണ്‍-അത്തിക്കയം റോഡിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മറ്റ് റോഡുകള്‍ ചേരുന്ന ജംങ്ഷനുകളായ വാകത്താനം, ഇടമണ്‍, ഇടമുറി ക്ഷേത്രം ജംങ്ഷന് എന്നിവിടങ്ങളിലാണ് ബോര്‍ഡ് വെച്ചത്. ഇവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് വെച്ച ബോര്‍ഡുകളില്‍ സ്ഥലപേര് മാഞ്ഞ നിലയിലാണ്. തീർഥാടനം തുടങ്ങിയിട്ടും ബോര്‍ഡുകള്‍ വകുപ്പ് വെച്ചിരുന്നില്ല. പൊലീസ് ബോര്‍ഡുവെച്ച സ്ഥലങ്ങള്‍ രാത്രിയില്‍ വഴിതെറ്റാന്‍ ഇടയുള്ള സ്ഥലങ്ങളാണ്. തിരക്കേറുന്ന സമയങ്ങളില്‍ ഇവിടെ പൊലീസ് സേവനവും ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.