പത്തനംതിട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ 2022 -2025കാലത്തെ പത്തനംതിട്ട ജില്ല സമിതിയെ തെരഞ്ഞെടുത്തു. പത്തനംതിട്ട ദാറുൽ ഉലൂം മദ്റസ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റായി സി.എച്ച് സൈനുദ്ദീൻ മൗലവി സിറാജി (കോന്നി), ജനറൽ സെക്രട്ടറിയായി കെ.എം. സൈനുദ്ദീൻ മൗലവി ബാഖവി (അടൂർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മറ്റ് ഭാരവാഹികൾ: പി.എം. അബ്ദുറഹീം മൗലവി അടൂർ (ട്രഷറർ). അബ്ദുസമീഹ് മൗലവി പത്തനംതിട്ട, അഷറഫ് മൗലവി പന്തളം (വൈസ് പ്രസിഡന്റുമാർ). എം.എച്ച്. അബ്ദുറഹീം മൗലവി ളാഹ, അമീൻ ഫലാഹി പന്തളം (സെക്രട്ടറി).
മുണ്ടക്കയം ഹുസൈൻ മൗലവി കോന്നി, നൗഷാദ് മൗലവി ചിറ്റാർ, മുഹമ്മദ് സ്വാബിർ മൗലവി കോന്നി, മുനീർ ജൗഹരി കോന്നി, അബ്ദുല്ലാഹ് മൗലവി അടൂർ, സിയാദ് ബാഖവി കോന്നി, മുഹമ്മദ് സ്വാദിഖ് മൗലവി കുലശേഖരപതി, സവാദ് മൗലവി ഏഴംകുളം, നാസർ മൗലവി ചേരിക്കൽ (അംഗങ്ങൾ). സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻമൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്റ് അബ്ദു ഷുക്കൂർ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.