പത്തനംതിട്ട: അംഗൻവാടിക്ക് ഭൂമിനൽകി യുവ അധ്യാപകൻ. വള്ളിക്കോട് പഞ്ചായത്തിൽ 11ാം വാർഡിൽ വെള്ളപ്പാറ കോളനിക്ക് സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 89ാം നമ്പർ അംഗൻവാടിയാണ് ചൊവ്വാഴ്ച സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്.
വാർഡ് അംഗം സാറാമ്മ സജി വഴിയാണ് അംഗൻവാടിക്ക് സ്വന്തം സ്ഥലവും കെട്ടിടവും ഇല്ലാത്ത വിവരം വാർഡിലെ താമസക്കാരനും പത്തനംതിട്ട തൈക്കാവ് ഗവ. സ്കൂളിലെ അധ്യാപകനുമായ മുളയടിയിൽ എസ്.പ്രേം അറിയുന്നത്.
കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗമായ പ്രേമിന് പൈതൃകമായി ലഭിച്ച ഒന്നര ഏക്കറിൽ മൂന്ന് സെൻറ് അംഗൻവാടിക്കായി പഞ്ചായത്തിന് കൈമാറുകയായിരുന്നു.
സെൻറിനു ലക്ഷം രൂപ വിലയുള്ള ഭൂമിയാണ് നൽകിയത്. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കെട്ടിടം പണിയുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് അംഗം എലിസബത്ത് അബുവിെൻറ അധ്യക്ഷതയിൽ ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.