പന്തളം: ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതിജാഗ്രത വേണമെന്നും അധികൃതർ. ബുധനാഴ്ചവരെ താപനില 40 ഡിഗ്രിയിൽ തുടരുമെന്നാണ് സാധ്യത. പൊതുജനങ്ങൾ പകൽ ജാഗ്രത പുലർത്തണം. അടൂർ, പന്തളം എന്നിവിടങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 41.7 ഡിഗ്രി സെൽഷ്യസ് ജില്ലയിലെ ഉയർന്ന താപനില.
- രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം; ദാഹമില്ലെങ്കിലും
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കാം. കുടയോ തൊപ്പിയോ ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർധിപ്പിക്കണം.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ച സമയത്ത് ( 11 മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.