ന​ട​ക്ക​ൽ റോ​ഡി​ൽ മു​ണ്ട​ക്ക​മ​ണ്ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം

നീരൊഴുക്ക് നിലച്ചു; മുണ്ടക്കമണ്ണിൽ വെള്ളക്കെട്ട്

ക​വി​യൂ​ർ: മ​ണി​മ​ല​യാ​റി​ൽ​നി​ന്ന്​ ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ന​ട​ക്ക​ൽ റോ​ഡി​ൽ മു​ണ്ട​ക്ക​മ​ണ്ണി​ൽ മു​ണ്ട​ക്ക​ൽ തോ​ട്​ ക​ലു​ങ്കി​ന്റെ അ​ടി​യി​ൽ ച​ളി​യും മ​ണ്ണും നി​റ​ഞ്ഞ്​ നീ​രൊ​ഴു​ക്ക് നി​ല​ച്ചു. ഇ​തോ​ടെ തോ​ട് നി​റ​ഞ്ഞു ക​വി​ഞ്ഞ് റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. മ​ണി​മ​ല​യാ​ർ നി​റ​ഞ്ഞു​ക​വി​ഞ്ഞ്​ റോ​ഡ് മു​ങ്ങി​യ​തി​നൊ​പ്പ​മാ​ണ്​ ഇ​വി​ടെ ച​ളി എ​ത്തി​യ​ത്​. സ​മീ​പ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും തോ​ട്ടി​ലെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി കൃ​ഷി ന​ശി​ച്ചു. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ ച​ളി​യും മ​ണ്ണും നീ​ക്കം​ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The flow of water stopped; Water pond in Mundakkaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.