പ്രതീകാത്മക ചിത്രം

മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു

പത്തനംതിട്ട: മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിൽ പ്രസവിച്ചു. റാന്നി ചെല്ലക്കാട് സ്വദേശിനിയായ 38കാരിയാണ് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. റാന്നി എം.സി. ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്ക് ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിന് കനിവ് 108 ആംബുലൻസി‍െൻറ സേവനം തേടുകയുമായിരുന്നു.

ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷൻ സംഗീത് സൈമൺ, ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ എന്നിവർ ഉടൻ യുവതിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് തിരിച്ചു. എന്നാൽ, കോട്ടയം സംക്രാന്തി എത്തിയപ്പോൾ യുവതിയുടെ നില കൂടുതൽ വഷളായി.

എമർജൻസി മെഡിക്കൽ ടെക്‌നീഷൻ സംഗീത് സൈമൺ നടത്തിയ പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെന്നും പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.2.30ന് സംഗീതി‍െൻറ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന്, ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - The woman gave birth in ambulance on the way to the medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.