തിരുവല്ല: പെട്രോൾ ബോംബ് എറിഞ്ഞ് മൊബൈൽ കട തകർത്ത സംഭവത്തിലെ പ്രതി ഒരുവർഷത്തിനു ശേഷം പിടിയിലായി. പുഷ്പഗിരി െറയിൽവേ ക്രോസിന് സമീപം ജോജി വർഗീസ് എന്നയാളുടെ മൊബൈൽ കടക്കുനേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയായ കോട്ടത്തോട് പുതുവേലിൽ വീട്ടിൽ അലക്സാണ്ടർ ജോസാണ് (36) തിരുവല്ല പൊലീസിെൻറ പിടിയിലായത്. 2019 സെപ്റ്റംബർ മൂന്നാം തീയതി രാത്രി എട്ടോടെയായിരുന്നു സംഭവം.
പ്രതിക്ക് കടമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകിയില്ലെന്ന കാരണത്താലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ പ്രതി കോഴിക്കോട്, വയനാട് മേഖലകളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. തിരുവല്ലയിലേക്ക് വരുംവഴി ഞായറാഴ്ച രാത്രി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സി.ഐ പി.എസ്. വിനോദ്, എസ്.ഐ എ. അനീസ്, എ.എസ്.ഐ കെ.എസ്. അനിൽ, സി.പി.ഒമാരായ എം.എസ്. മനോജ് കുമാർ, വി.എസ്. വിഷ്ണുദേവ്, രഞ്ജിത് രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.