മുറിച്ചുമാറ്റുന്നതിനിടെ ആഞ്ഞിലിമരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവല്ല: തിരുവല്ലയിലെ കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചുമാറ്റുന്നതിനിടെ മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം വെട്ടാൻ കയറിയ നിരണം സ്വദേശി അനിൽ കുമാറിനെയാണ് രക്ഷപെടുത്തിയത്. ഇന്ന് രാവിലെ പത്തരയോടെ ആയായിരുന്നു സംഭവം.

മരത്തിന്‍റെ മുകൾഭാഗം മുറിച്ച് മാറ്റുന്നതിനിടെ തെങ്ങിൽ കെട്ടിയിരുന്ന വടം കാലിൽ വന്ന് അടിച്ചതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അനിൽകുമാർ മരത്തിന് മുകളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ 12 മണിയോടെ അനിൽ കുമാറിനെ വലയിലാക്കി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. അനിൽ കുമാറിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷന്‍ ഓഫിസർ എം.കെ. ശംഭു നമ്പൂതിരി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്. അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.കെ. ശ്രീനിവാസ്, ഉദ്യോഗസ്ഥരായ കെ.കെ. ശിവപ്രസാദ്, ഷിജു, ഷിബു, ഷംനാദ്, രഞ്ജിത്ത് കുമാർ, പ്രശാന്ത്, വിപിൻ, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - fire force rescued a man who traped on top of a tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.