തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ നിന്നും ബൈക്കും പണവും മോഷ്ടിച്ച കേസിൽ ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി. ചങ്ങനാശ്ശേരി മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ രതീഷ് (27) ആണ് പിടിയിലായത്. തിരുവല്ല നഗരത്തിലേതടക്കമുള്ള സി.സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടുകയായിരുന്നു.
കോഴഞ്ചേരി മാരാമണ്‍ പടിഞ്ഞാറേതില്‍ പി.ജി. ആകാശിൻെറ ബൈക്കും 400 രൂപയും സുഹൃത്ത് മനോജിന്റെ 4000 രൂപ അടങ്ങിയ പഴ്സുമാണ് മോഷണം പോയത് . ചൊവ്വാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ വൈദ്യൂതീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ആകാശും മനോജും.
പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയ ബൈക്കിൻെറ താക്കോല്‍ അടങ്ങിയ ബാഗ് കെട്ടിടത്തിൻെറ മൂന്നാം നിലയിലെ സ്‌റ്റോർ റൂമിൽ വെച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പണവും ബൈക്കിൻ്റെയും വീടിൻെറയും താക്കോലുകൾ അടങ്ങുന്ന ബാഗും കാണാതായത്. തുടർന്ന് ആകാശ് തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.