തിരുവല്ല: സി.പി.എം കവിയൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ.
മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പടിഞ്ഞാറ്റുംചേരി ആനന്ദഭവനിൽ എസ്. സതീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കവിയൂർ പാറയിൽ ജിബി തോമസ് (34), കളത്തിൽ പ്രേംകുമാർ (28) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
മാരകായുധങ്ങളുമായി എത്തിയ സംഘം സതീഷിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികൾ ഓടിക്കൂടുന്നത് കണ്ട് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്ന് തിരുവല്ല എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.