ഷി​ൻ​സി, വിനോദ്​

പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താൻ ശ്രമം: യുവതി അടക്കം രണ്ടുപേർ പിടിയിൽ

തിരുവല്ല: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​െ​പ്പ​ടെ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ക്ര​മി സം​ഘ​ത്തി​ലെ യു​വ​തി ഉ​ൾ​െ​പ്പ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ്, വി​നോ​ദി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഷി​ൻ​സി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ മോ​ഷ്​​ടി​ക്കു​ക​യും ആ​ളു​ക​ളെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്തി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രും.

തി​രു​വ​ല്ല പൊ​ലീ​സും പ​ന​ങ്ങാ​ട് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഷി​ൻ​സി​യു​ടെ പാ​രി​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന മോ​ഷ​ണ​ത്തി​ല​ട​ക്കം ഇ​വ​രു​ടെ കൂ​ട്ടു​പ്ര​തി​ക​ളാ​യി​രു​ന്ന ശ്യാം, ​വി​ഷ്ണു​നാ​ഥ്, മി​ഷേ​ൽ എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച പ​ന​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

തൃ​ക്കാ​ക്ക​ര, പാ​ലാ​രി​വ​ട്ടം, പ​ന​ങ്ങാ​ട്, നെ​ടു​മു​ടി, പു​ളി​ക്കീ​ഴ്, കോ​യി​പ്പു​റം, മാ​വേ​ലി​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം ഈ​സ്​​റ്റ്, സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഷി​ൻ​സി​ക്കെ​തി​രെ വാ​ഹ​ന​മോ​ഷ​ണ​ത്തി​ന് പാ​രി​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​സ്ഥ​നും കാ​വും​ഭാ​ഗം സ്വ​ദേ​ശി​യു​മാ​യ രാ​ജ​ൻ, പെ​രി​ങ്ങ​ര സ്വ​ദേ​ശി മു​ര​ളീ​ധ​ര​കു​റു​പ്പ് എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച വി​നോ​ദും ഷി​ൻ​സി​യും ചേ​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​രി​പ്പ​ള്ളി​യി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച കാ​റി​ലെ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

വി​നോ​ദി​നെ പ​ന​ങ്ങാ​ട് പൊ​ലീ​സി​നും ഷി​ൻ​സി​യെ പാ​രി​പ്പ​ള്ളി പൊ​ലീ​സി​നും കൈ​മാ​റി. തി​രു​വ​ല്ല​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ദി​നെ​യും ഷി​ൻ​സി​യെ​യും അ​ടു​ത്ത ദി​വ​സം ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് തി​രു​വ​ല്ല എ​സ്.​ഐ എ. ​അ​നീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Attempt to kill morning riders: Two arrested, including woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.