തിരുവല്ല : ഓട്ടോ റിക്ഷയിൽ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തോട്ടഭാഗം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. തോട്ടഭാഗം കൃഷ്ണ കൃപയിൽ കൃഷ്ണൻ കുട്ടി നായർ (74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. തിരുവല്ല നഗരത്തിൽ നിന്നും വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷ വിളിച്ച കൃഷ്ണൻ കുട്ടി നായരെ തോട്ടഭാഗം ജംഗ്ഷന് സമീപം വെച്ച് പിൻസീറ്റിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു.
ഓട്ടോ ഡ്രൈവർ ഉടൻ തന്നെ കൃഷ്ണൻ കുട്ടി നായരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.