തിരുവല്ല : മുത്തൂരിൽ വീടിന്റെ ജനലഴി തകർത്ത് നടത്തിയ മോഷണത്തിലെ പ്രതി പോലീസിെൻറ പിടിയിലായി. തിരുവല്ല ചുമത്ര ആറ്റുചിറ വീട്ടിൽ പഴുക്ക രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (41) ആണ് തിരുവല്ല പൊലീസിെൻറ പിടിയിലായത്. മുത്തൂർ മൂവാങ്കൽ ശ്രീ ഭവനിൽ കെ.വി ജേക്കബിെൻറ വീട്ടിൽ ശനിയാഴ്ച പുലർച്ചയാണ് ഇയാൾ മോഷണം നടത്തിയത്.
സ്വീകരണ മുറിയുടെ ജനാല തകർത്ത് അകത്തു കടന്ന രാജേഷ് കടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ കവർന്ന് അടുക്കള വാതിലിലൂടെ കടന്നുകളയുകയായിരുന്നു.
തിരുവല്ലയിലെ ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിൽ ഒളിവിലായിരുന്ന രാജേഷിനെ തിങ്കളാഴ്ച വൈകിട്ട് പന്തളത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുത്തൂരിൽ മോഷണം നടത്തിയത് താനാണെന്ന് രാജേഷ് സമ്മതിച്ചത്.
കാട്ടുക്കര സ്വദേശി മേരി തോമസിെൻറ വീടിെൻറ ജനലഴി തകർത്ത് മാർച്ച് 12 ന് രണ്ട് പവൻ തൂക്കം വരുന്ന കവർന്നതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. നിരവധി കഞ്ചാവ് കേസിലും രാജേഷ് പ്രതിയാണെന്ന് തിരുവല്ല പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.