തിരുവല്ല: തടിപിടിക്കുന്നതിന് കവിയൂരിൽ എത്തിച്ച ആനയിടഞ്ഞു. അക്രമാസക്തനായ ആന നിരവധി വൈദ്യുതി പോസ്റ്റുകളും മതിലുകളും ഗേറ്റും തകർത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പൻ ആനയാണ് ഇടഞ്ഞത്. തടി പിടിക്കാനായാണ് ആനയെ കവിയൂരിലെ തൃക്കക്കുടിപ്പാറ ഗുഹാക്ഷേത്രത്തിന് സമീപം എത്തിച്ചത്. ഇടഞ്ഞ ആന കവിയൂർ-പുന്നില്ലം റോഡിൽ അരമണിക്കൂർ സമയം നിലയുറപ്പിച്ചശേഷം അക്രമാസക്തമാകുകയായിരുന്നു. മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർത്ത ശേഷം പുളിയൻകീഴ് മാത്യു വർഗീസിെൻറ ഗേറ്റും മതിലും തകർത്ത ആന പുരയിടത്തിൽ കയറി തെങ്ങും റബർ മരങ്ങളും പിഴുതെറിഞ്ഞു.
പിന്നീട് മാധവശ്ശേരി അനിയെൻറ പുരയിടത്തിലെ റബർ, വാഴ, തെങ്ങുകൾ എന്നിവയും നശിപ്പിച്ചു. റാന്നിയിൽ നിന്നുമുള്ള വനം വകുപ്പ് സംഘവും പാപ്പാന്മാരും ചേർന്ന് വൈകീട്ട് ഏഴുമണിയോടെ ആനയെ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.