തിരുവല്ല: ബാങ്കിൽനിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോളിൽ മേപ്രാൽ സ്വദേശിക്ക് നഷ്ടമായത് 25,000 രൂപ. മേപ്രാൽ ചെമ്പോലിൽ വീട്ടിൽ സഖറിയ മാത്യുവിനാണ് പണം നഷ്ടമായത്. എസ്.ബി.ഐയിൽ നിന്നെന്ന വ്യാജേനയാണ് ഇദ്ദേഹത്തിെൻറ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളി വന്നത്.
ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലുമാണ് സംസാരിച്ചത്. ഇദ്ദേഹത്തിെൻറ എ.ടി.എം കാർഡിെൻറ കാലാവധി കഴിഞ്ഞിരുന്നു. പുതിയ കാർഡിനായി ഒരുമാസം മുമ്പ് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ഈ വിവരം കൃത്യമായി പറഞ്ഞതാണ് ഫോൺകാൾ വിശ്വസിക്കാൻ ഇടയാക്കിയത്. അക്കൗണ്ട് നമ്പരടക്കം പറഞ്ഞുകൊടുത്ത് മിനിറ്റുകൾക്കകം അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയായിരുന്നു. പണം പിൻവലിച്ചതായി കാട്ടി മൊബൈൽ ഫോണിൽ സന്ദേശമെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് സഖറിയ മാത്യു തിരുവല്ല പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
കോവിഡ് വാക്സിെൻറ പേരിലും പണം തട്ടിപ്പ് നടക്കുന്നതായി പൊലീസ് പറഞ്ഞു. വാക്സിൻ എടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും ഇതിന് ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ചോദിച്ചാണ് ഫോൺ വരുന്നത്. നമ്പറുകൾ നൽകിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കകം അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെടും. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.