തിരുവല്ല: അത്യന്തം സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 63 കാരിയുടെ വയറ്റിൽനിന്ന് അഞ്ചരക്കിലോഗ്രാം ഭാരംവരുന്ന പ്ലീഹ നീക്കംചെയ്തു. പത്തനംതിട്ട സ്വദേശിനി എൻ.പി. പത്മകുമാരിയുടെ വയറ്റിൽനിന്നാണ് അസാമാന്യ ഭാരമേറിയ പ്ലീഹ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
അസഹനീയമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്മകുമാരിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പ്ലീഹ വളരുന്നതായി കണ്ടെത്തിയത്.
43 സെൻറിമീറ്റർ നീളവും അഞ്ചര കിലോഗ്രാം ഭാരവും വരുന്ന പ്ലീഹ ഗ്യാസ്ട്രോ എൻററോളജി വിഭാഗം സർജനും പ്രഫസറുമായ ഡോ. എം.എസ്. ശശികിരൺ, ജനറൽ സർജറി വിഭാഗം പ്രഫസർ ഡോ. റോബിൻസൺ ജോർജ്, ഡോ. റോബിൻ കുര്യൻ, ഡോ. ജയിംസ് മാത്യു, ഡോ. എം. രമേശ്, ഡോ. തോമസ് പി.ജോർജ്, ഡോ. നിതിൻ ബോബൻ, ഡോ. ശിൽപ വർഗീസ്, നഴ്സിങ് സ്റ്റാഫുകളായ ജ്യോതിസ്, ജിജി എന്നിവരുടെ നേതൃത്വത്തിലാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.