തിരുവല്ല: ആരോപണവിധേയരായ രണ്ടുപേരെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ മത്സരിക്കാനെത്തിയതോടെ സി.പി.എം കവിയൂര്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ചു. സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍ പങ്കെടുത്ത സമ്മേളനത്തിൽ, അഴിമതി ആരോപണത്തിെൻറ പേരില്‍ പുറത്തുപോകേണ്ടിവന്ന മുന്‍ സെക്രട്ടറി കെ. സോമൻ ജില്ല കമ്മിറ്റി കൊണ്ടുവന്ന പാനലില്‍ ഉണ്ടായിരുന്നു. ഇതിനൊപ്പം ഏരിയ കമ്മിറ്റി അംഗം ജോര്‍ജ് വര്‍ഗീസിനെ അനന്തഗോപന്‍ പിന്തുണക്കുകയും ചെയ്തു.
മത്സരത്തിന് തുനിഞ്ഞവര്‍ ആരും പിന്മാറാന് തയാറാകാതെ വന്നതിനെ തുടര്‍ന്നാണ് സമ്മേളനം നിര്ത്തിെവക്കേണ്ടിവന്നത്. സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിെൻറ പേരിലാണ് തര്‍ക്കം ഉടലെടുത്തത്. ഇതിനിടെയാണ് കമ്മിറ്റിയിലേക്കുള്ള പാനല്‍ ജില്ല കമ്മിറ്റി അംഗം അവതരിപ്പിച്ചത്.
സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗവും ആരോപണവിധേയരെ പിന്തുണച്ചു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി. നേതാക്കൾ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. ഇതേതുടര്‍ന്നാണ് സമ്മേളനം നിര്ത്തിെവക്കേണ്ട സ്ഥിതിയുണ്ടായത്. കെ. സോമനെ വീണ്ടും ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമം പ്രതിഷേധത്തിന് ഇടയാക്കി.
വര്‍ഷങ്ങളായി സി.പി.എം പ്രതിനിധികള്‍ ജയിക്കുന്ന മുണ്ടിയപ്പള്ളിയില്‍ ഇക്കുറി പരാജയത്തിന് കാരണമായത് ഏരിയ കമ്മിറ്റി അംഗം ജോര്‍ജ് വര്‍ഗീസ് ആണെന്നും ഇവരെ രണ്ടുപേരെയും കെ. അനന്തഗോപന്‍ പിന്തക്കെുന്നു എന്നതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നുമാണ് വിവരം. 15 അംഗ ലോക്കല്‍ കമ്മിറ്റിയിലേക്ക് ഡി.വൈ.എഫ്.ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറിയും സര്‍വിസ് സംഘടന ജില്ല നേതാവുമായിരുന്ന കെ.കെ. രമേശന്, ബ്രാഞ്ച് സെക്രട്ടറിമാരായ പ്രവീണ്‍ കളത്തില്‍, സനോബ് രാജ്, ഗ്രാമപഞ്ചായത്ത് അംഗം സി.എന്‍. അച്ചു, പ്രദീഷ് എന്നിവരാണ് ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരരംഗത്ത് ഉറച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.