തിരുവല്ല: തുടർച്ചയായുള്ള ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ബിനിൽകുമാർ ബജറ്റ് അവതരിപ്പിക്കാനെത്തിയത് സൈക്കിളിൽ. ഉണ്ടപ്ലാവിലെ വീട്ടിൽനിന്ന് മൂന്ന് കി.മീറ്റർ സൈക്കിൾ ചവിട്ടിയാണ് ബിനിൽ കുമാർ പുളിക്കീഴ് ബ്ലോക്ക് ഓഫിസിൽ എത്തിയത്.
പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമൊക്കെ റെക്കോഡ് വിലവർധനയുണ്ടായത് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്നും അധികാരത്തിലേറി തുടർച്ചയായി വിലവർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും ബിനിൽ കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.