തിരുവല്ല: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ പാലിയേക്കര സ്വദേശിനിയെ അടിച്ചു വീഴ്ത്തി ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്നു. ശ്രീവല്ലഭ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ പാലിയേക്കര ശ്രീ ശൈലത്തിൽ ഗിരിജാകുമാരി (58)യുടെ മാലയാണ് കവർന്നത്.
മതിൽ ഭാഗം ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. പിന്നാലെ നടന്നെത്തിയ മോഷ്ടാവ് ഗിരിജയെ അടിച്ചു വീഴ്ത്തിയ ശേഷം മാല പൊട്ടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പകച്ചു പോയ ഗിരിജ സമനില വീണ്ടെടുത്ത് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപെട്ടു.
സ്ഥലത്തെ സി.സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് തിരുവല്ല പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.