തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് നിരണം കൊമ്പങ്കേരി 12ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മരുമകൾ ലിൻസിയെ (24) റിമാൻഡ് ചെയ്തു.
ലിൻസിയെ തിങ്കളാഴ്ച രാത്രി പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ച ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷമാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു കൊലപാതകം. ലിൻസിയും ഭർത്താവ് ബിജിയുമായി കിടപ്പുമുറിയിലുണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ തടസ്സം പിടിക്കാനെത്തിയ കുഞ്ഞൂഞ്ഞമ്മയുടെ മുതുകിൽ ലിൻസി കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.
ലിൻസിയെ തടയുന്നതിനിടെ ഭർത്താവ് ബിജിയുടെ ഇടതുകൈക്കും കുത്തേറ്റു. നിലത്തുവീണ കുഞ്ഞൂഞ്ഞമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ തെളിവെടുപ്പിെൻറ ഭാഗമായി കൊല നടന്ന വീട്ടിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.