തിരുവല്ല: തകർന്നുതരിപ്പണമായ സ്വാമിപാലം -കൂട്ടുമ്മേൽ റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണി തുടങ്ങി. പെരിങ്ങര പഞ്ചായത്തിലൂടെയുള്ള റോഡ് തകർന്ന് പലഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് യാത്ര ദുരിതമാണ്. പെരിങ്ങര പഞ്ചായത്ത് 3,85,000 രൂപ അനുവദിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ രണ്ടുദിവസത്തിനുള്ളിൽ കുഴിയടക്കൽ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അറ്റകുറ്റപ്പണി നടത്തിയിട്ട് മൂന്നുവർഷമായി. റോഡിലൂടെ നടന്നുപോകാൻ പോലും ബുദ്ധിമുട്ടായിരുന്നു. ആലപ്പുഴ-കോട്ടയം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മേപ്രാൽ-കിടങ്ങറ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന വഴിയാണിത്. അതുകൊണ്ടുതന്നെ ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് എം.സി റോഡിൽ കോട്ടയം ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈവഴി സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.