തിരുവല്ല: വനിത ഡോക്ടറെ അസഭ്യം പറയുകയും വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്തയാളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിരണം കൂറ്റമ്പള്ളിൽ വീട്ടിൽ ഷിബു എന്ന തോമസ് ഗീവർഗീസ് (41) ആണ് അറസ്റ്റിലായത്.
നിരണം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടാണ് ഇയാൾ അപമര്യാദയായി പെരുമാറ്റിയത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ടാം ഡോസ് കോവിഡ് വാക്സിൻ എടുക്കാനാണ് ഷിബു ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. 35 ദിവസം മുമ്പാണ് ഇയാൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസത്തിന് ശേഷം മാത്രമേ രണ്ടാം ഡോസ് നൽകാനാകൂ എന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ ഷിബു ഡോക്ടറെ അസഭ്യം പറയുകയും ഡോക്ടറുടെ വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാരും മറ്റ് രോഗികളും ചേർന്ന് ഷിബുവിനെ തടഞ്ഞുവെച്ച് പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.