തിരുവല്ല: അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഓതറ തൈമറവുംകരയിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളിയുടെ ഫോണും പണവുമാണ് തട്ടിയെടുത്തത്.
ഓതറ പൂതകുഴി സ്വദേശി വിനീത് (23), ചെങ്ങന്നൂർ വാഴാർ മംഗലം സ്വദേശി കിരൺ (21), ഇലവുംതിട്ട കാരിത്തോട്ട സ്വദേശി അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വാങ്ങിയ പണം നൽകാതിരുന്നതിനെ തുടർന്നാണ് അന്തർസംസ്ഥാന തൊഴിലാളിയെ മുറിയിൽ കയറി മർദിച്ച് അവശനാക്കി പണവും മൊബൈലും തട്ടിയെടുത്തത്. നിരവധി മോഷണ, കഞ്ചാവ് കേസുകളിൽ പ്രതികളായ ഇവർ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തിരുവല്ല സി.ഐ ഹരിലാൽ, എസ്.ഐ പ്രശാന്ത്, എ.എസ്.ഐമാരായ ആർ. അജികുമാർ, അനിൽകുമാർ, സി.പി.ഒമാരായ അരുൺ ഗോപി, മനോജ്, അഖിലേഷ്, സുജിത്, വിമൽ, വിപിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.