തിരുവല്ല: കവിയൂരിലെ പഴമ്പള്ളിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പഴമ്പള്ളി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഞായറാഴ്ച രാവിലെയോടെയാണ് രണ്ട് കൂറ്റൻ തടികൾ കണ്ടെത്തിയത്. തുടർന്ന് പരിസരവാസികൾ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലൂടെ ഒഴുകിവന്ന തടികൾ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികൾ ഞായറാഴ്ച രാവിലെ മുതൽ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. മനക്കച്ചിറയിൽനിന്ന് കാണാതായ തടികളാവാം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതായി കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ഡി ദിനേശ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.