തിരുവല്ലയിൽ കവിയൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരുവല്ല: തിരുവല്ല റെയിൽവേ പ്ലാറ്റ് ഫോമിൽ കവിയൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കവിയൂർ രവി സദനത്തിൽ നാരായണനെയാണ് (77) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാത്രി ഒമ്പതരയോടെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്താണ് മൃതദേഹം കണ്ടത്.

തിരുവല്ല പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.

Tags:    
News Summary - native of Kaviyoor found dead in Thiruvalla railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.