തിരുവല്ല (പത്തനംതിട്ട): കടപ്ര പഞ്ചായത്ത് 11ാം വാർഡിലെ വർക്കിങ് കമ്മിറ്റിയിൽ എൽ.ഡി.എഫുകാരെ മാത്രം ഉൾക്കൊള്ളിച്ച വാർഡ് മെംബറുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഗോപിനാഥൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം എസ്. പാർവതി, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം സെക്രട്ടറി മനോജ് കടപ്ര, സുനിൽകുമാർ, സുഭാഷ്, വി.വി. വിജയകുമാർ, സുരേഷ് കുമാർ, ദീപു, ഹരികുമാർ, എസ്. അശ്വതി രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പനെ ഉപരോധിച്ചത്.
11ാം വാർഡ് മെംബർ രാജലക്ഷ്മി ഏകപക്ഷീയമായി വർക്കിങ് കമ്മിറ്റിയിൽ ഇടതുപക്ഷ അനുഭാവികളെ മാത്രം ഉൾക്കൊള്ളിച്ചതായും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. ബി.ജെ.പി അംഗങ്ങളെക്കൂടി വർക്കിങ് ഗ്രൂപ്പിൽ ഉൾപ്പെടുത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.