തിരുവല്ല: പരുമല തിരുമേനിയുടെ 119ാമത് ഓര്‍മപ്പെരുന്നാൾ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ മൂന്നിന്മേല് കുർബാനക്ക് പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കാതോലിക്ക ബാവ വിശ്വാസികള്‍ക്ക് വാഴ്വ് നല്കി. ഉച്ചക്ക് രണ്ടിന് ഭക്തിനിര്‍ഭരമായ റാസ നടന്നു. മുത്തുക്കുടകളും തിരികളുമേന്തി വിശ്വാസിസമൂഹം റാസയില്‍ പങ്കുചേര്‍ന്നു. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ആശീര്‍വാദം നല്കി. പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് നന്ദി അറിയിച്ചു. തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്ക് നടന്നു.
പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ എബ്രഹാം, പരുമല സെമിനാരി അസി. മാനേജര്‍മാരായ ഫാ. ഡോ. എം.എസ്. യൂഹാനോന്‍ റമ്പാന്, ഫാ. വൈ. മത്തായിക്കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.