തിരുവല്ല: പരുമല തിരുമേനിയുടെ 120ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ രണ്ടുവരെ നടക്കും. 26 ന് ഉച്ചക്ക് രണ്ടിന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കൊടിയേറ്റും. മൂന്നിന് തീർഥാടന വാരാഘോഷം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് സന്ദേശം നൽകും.
27ന് 10.30ന് അഖില മലങ്കര വൈദിക സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്കും സഭാ സ്ഥാനികൾക്കും ആദരം നൽകും. 2.30ന് പേട്രൻസ് ഡേ സമ്മേളനം, നാലിന് ഗ്രിഗോറിയൻ പ്രഭാഷണം - ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഏഴിന് കൺവെൻഷൻ പ്രസംഗം ഡോ. ഗീവർഗീസ് മാർ ബർണബാസ്.
28ന് നാലിന് ഗ്രിഗോറിയൻ പ്രഭാഷണം - തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. അനിൽ വൈദ്യമംഗലം. ഏഴിന് കൺവെൻഷൻ പ്രസംഗം. 29ന് 10.30ന് അഖില മലങ്കര മർത്തമറിയം വനിതസമാജം സമ്മേളനം. രണ്ടിന് പരിസ്ഥിതി സെമിനാർ കുര്യാക്കോസ് മാർ ക്ലീമിസ് ഉദ്ഘാടനം ചെയ്യും. ഡോ. എസ്. അഭിലാഷ് പ്രഭാഷണം നടത്തും. നാലിന് ഗ്രിഗോറിയൻ പ്രഭാഷണം - ജസ്റ്റിസ് ഷാജി പി. ചാലി. 30ന് 11.30ന് ബാലപ്രേഷിത സംഗമം മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്യും. രണ്ടിന് യുവജനസംഗമം ജസ്റ്റിസ് സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രഭാഷണം - അലക്സാണ്ടർ ജോർജ് മുത്തൂറ്റ്. 31ന് പ്രഭാഷണം: ലക്ഷ്മി ഗിരീഷ് കുറുപ്പ്. 2.30ന് സഭയുടെ വിവാഹ സഹായ വിതരണം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഭാഷണം നടത്തും.
നവംബർ ഒന്നിന് 10.30ന് സന്യാസ സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ക്ലാസെടുക്കും. മൂന്നിന് തീർഥാടക വാരാഘോഷ സമാപന സമ്മേളനത്തിൽ മന്ത്രി വീണ ജോർജ് സന്ദേശം നൽകും. 8.15ന് റാസ. 9.30ന് ഭക്തിഗാനാർച്ചന. പെരുന്നാൾ ദിനമായ നവംബർ രണ്ടിന് 12ന് വിദ്യാർഥി സംഗമം. പ്രഭാഷണം ഋഷിരാജ് സിങ്. രണ്ടിന് റാസ.
പരുമല പെരുന്നാളിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. കെ.വി. പോൾ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.