തിരുവല്ല: ഒരു രാത്രി മുഴുവൻ പ്രദേശത്താകെ ഭീതി പരത്തിയ അറുപത് കാരൻ നാട്ടുകാരുടെ പരാതിയിൽ അറസ്റ്റിൽ. മീന്തലക്കര പൂതിരിക്കാട്ട് മലയിൽ ചാമക്കാല വീട്ടിൽ ജോൺ ചാക്കോയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
പൂതിരിക്കാട്ട് മലയിൽ മുല്ലശ്ശേരി മലയിൽ ശ്രീധരൻ, തോമ്പിൽ പുത്തൻ പുരയിൽ പ്രകാശ്, പുത്തൻ പറമ്പിൽ തോമസ് എന്നിവരുടെ വീടുകൾക്ക് നേരെ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് അറസ്റ്റ്. ശ്രീധരെൻറ വീടിെൻറ ചുറ്റുമുള്ള ജനൽ ചില്ലുകൾ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് തകർത്ത ജോൺ ചാക്കോ ശ്രീധരനെ കൈയേറ്റം ചെയ്യുകയും ചെയ്തു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. അവിവാഹിതനും എഴുപത്തിയാറുകാരനുമായ ശ്രീധരനും അവിവാഹിതയായ 70 വയസ്സുകാരി സഹോദരി ചെല്ലമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ ജോൺ ചാക്കോ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് നാട്ടുകാർ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് എത്തിയതറിഞ്ഞ് ജോൺ ചാക്കോയും ഭാര്യയും വീട്ടിനുള്ളിൽ കയറി കതകടച്ചു. ഞായറാഴ്ച പുലർച്ച ഒന്നര വരെ സംഭവ സ്ഥലത്ത് തങ്ങിയ പൊലീസ് സംഘം മടങ്ങിയതിന് പിന്നാലെ വീടിന് പുറത്തിറങ്ങിയ ജോൺ ചാക്കോ ശ്രീധരെൻറ വീടിന് നേരേ വീണ്ടും ആക്രമണം നടത്തി.
ഞായറാഴ്ച രാവിലെ 7.30 ഒാടെയാണ് പ്രകാശിെൻറയും തോമസിെൻറയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായത്. പ്രകാശിെൻറ വീട്ടിലേക്കുള്ള ജല വിതരണക്കുഴൽ ചുറ്റികയ്ക്ക് അടിച്ചു തകർത്തു. തോമസിെൻറ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലൈറ്റ് അടിച്ചു പൊട്ടിക്കുകയും ജലവിതരണക്കുഴൽ തകർക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ജോൺ ചാക്കോയെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ നാലു വർഷക്കാലമായി ജോൺ ചാക്കോ നിരന്തരമായി അയൽ വീടുകൾക്ക് നേരേ ആക്രമണം നടത്തുന്നതും സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇയാൾക്കെതിരെ മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി എന്നിവർക്ക് മുമ്പും നിരവധി പരാതികൾ നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.