തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിലായി. നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജനെ(28)യാണ് ഇന്ന് രാവിലെ 10 മണിയോടെ ഭാര്യയുടെ അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും പിടികൂടിയത്.
കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കഴിഞ്ഞ ഏഴ് മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന സജൻ വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസിന്റെ പിടിയിലായത്. പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന വ്യാജേന വൈകിട്ട് ഏഴു മണിയോടെ പൊലീസ് കാവലിൽ സ്റ്റേഷന് പുറത്തിറങ്ങിയതായിരുന്നു. സ്റ്റേഷന് പിന്നിലെ കക്കൂസിലേക്ക് പോയ ഇയാൾ പൊലീസുകാരനെ വെട്ടിച്ച് കെട്ടിടത്തിന്റെ പിന്നിലെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.