തിരുവല്ല: കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിലെത്തിയ പെരിങ്ങര ഗണപതിപുരം പാലം പുനർനിർമിക്കുന്നതിെൻറ ഭാഗമായ പ്രാരംഭ നടപടികൾ ആരംഭിച്ചു. പാലത്തിെൻറ ഇരുകരകളിലെയും മണ്ണ് പരിശോധനയാണ് ആരംഭിച്ചത്.
പെരിങ്ങര പതിമൂന്നാം വാർഡിൽ കണ്ണാട്ടുകുഴി - ചാത്തങ്കേരി തോടിന് കുറുകെ ചെറു വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന വീതി മാത്രമുള്ള പാലമാണ് പുനർ നിർമിക്കുന്നത്. മുപ്പത് വർഷത്തോളം കാലപ്പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളേറെയായിരുന്നു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുന്നതെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. പാലത്തിെൻറ അപകടാവസ്ഥ ചൂണ്ടിക്കാട്ടി 'മാധ്യമം' മുമ്പ് വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.