തിരുവല്ല: യു.പി നാടകമത്സരത്തിൽ ഇരുപതാം വർഷവും തേരോട്ടം തുടരുകയാണ് കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂൾ. യു.പി വിഭാഗം മലയാള നാടക മത്സരത്തിൽ കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ''സത്യസന്ധൻ'' പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
വഴിയിൽ കളഞ്ഞുകിട്ടിയ തേങ്ങ സ്കൂളിലെ ഹെഡ്മാസ്റ്ററെ ഏൽപ്പിക്കുന്ന സത്യസന്ധനായ അപ്പുവിന്റെ കഥയാണ് നാടകം പറയുന്നത്. ജീവിതത്തിലെ ദാരിദ്ര്യത്തിന്റെയും ക്ലേശങ്ങളുടെയും ഇടയിലും സത്യസന്ധത നൽകുന്ന ആനന്ദമാണ് നാടകത്തിന്റെ പ്രമേയം.
അദ്വൈത് എസ്. കുമാർ, അഭിനവ് എസ്. കുമാർ, ആൽഫി ജോൺ, ഹരിദേവ്. എസ്, അർജുൻ കെ. എസ്, അൻഷ അനീഷ്, നവ്യ ആർ, അമേഘ എസ് രഞ്ജിത്ത്, അനഘ മോൾ, ശ്രീനന്ദ ആർ.എസ്, എന്നിവരാണ് വേഷമിട്ടത്. ശ്രീ. കൊടുമൺ ഗോപാലകൃഷ്ണനാണ് നാടകരചനയും സംവിധാനവും നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.