തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ സർപ്പക്കാവിന് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ച അഞ്ചരയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
തുടർന്ന് ക്ഷേത്ര മേൽശാന്തി ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുളിക്കീഴ് എസ്.ഐ എ.പി. അനീഷിെൻറ നേതൃത്വത്തിെല പൊലീസ് സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
പ്രധാനനടയിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ മോഷ്ടാക്കൾ നടത്തിയ ശ്രമം വിഫലമായി. ക്ഷേത്ര പുനരുദ്ധാരണത്തിെൻറ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടത്തിയ നടയുടെ മുന്നിലാണ് ഈ കാണിക്കവഞ്ചി. രണ്ടാഴ്ച മുമ്പ് കാണിക്കവഞ്ചികളിലെ പണം ഭരണസമിതിയുടെ നേതൃത്വത്തിൽ എടുത്തിരുന്നതായും അതിനാൽ വലിയ തുക നഷ്ടമായിട്ടില്ലെന്നും സമിതി പ്രസിഡൻറ് സതീഷ് ചാത്തങ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.