തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിെൻറ ഭാഗമായി പുളിക്കീഴ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സനൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് ചോദ്യംചെയ്യലിെൻറ ഭാഗമായി ഹാജരായത്.
ഇൻസ്പെക്ടർ ഇ.ഡി. ബിജു മുമ്പാകെ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് മൂവരും ഹാജരായത്. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ആവശ്യമെങ്കിൽ വീണ്ടും ഹാജരാകാമെന്ന ഉപാധിയിൽ വിട്ടയച്ചു.
പ്രതികൾ മൂവരും കഴിഞ്ഞ ആഴ്ച ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. മദ്യനിർമാണത്തിന് മധ്യപ്രദേശിൽനിന്ന് ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽനിന്ന് 20386 ലിറ്റർ മറിച്ചുവിറ്റ കേസിൽ പിടിയിലായ നാല് പ്രതികൾ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.