തിരുവല്ല മുത്തൂരിൽ രണ്ടു പേർക്ക് തെരുവുനായുടെ കടിയേറ്റു

തിരുവല്ല: തിരുവല്ലയിലെ മുത്തൂരിൽ രണ്ടു പേർക്ക് തെരുവുനായുടെ കടിയേറ്റു. മുത്തൂർ സ്വദേശി അൻസിൽ സലിം, കുന്നന്താനം സ്വദേശിനി എന്നിവർക്കാണ് കടിയേറ്റത്. മുത്തൂർ ഭദ്രകാളി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.

നടന്നുവരികയായിരുന്ന അൻസിലിനെ കടിച്ച നായ ക്ഷേത്ര ദർശനത്തിനെത്തിയ കുന്നന്താനം സ്വദേശിനിയെയും കടിക്കുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - street dog attack in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.