അബു അബ്രഹാം മാത്യുവിന് ക്ലൈമറ്റ് ചാമ്പ്യൻ യങ് ഇന്ത്യ ഫെലോഷിപ്പ്

ക്ലൈമറ്റ് ചാമ്പ്യൻ യങ് ഇന്ത്യ ഫെല്ലോഷിപ്പിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി അബു അബ്രഹാം മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഗ്രാമീണ യുവജനങ്ങളിലെ കാലാവസ്ഥാ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന 30 ചാമ്പ്യന്മാരിൽ ഒരാളായാണ് അബു അബ്രഹാം തെരഞ്ഞെടുക്കപ്പെട്ടത്. ഡെറാഡൂണിൽ നടക്കുന്ന ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് പ്രോഗ്രാമിൽ അബു പങ്കെടുക്കും.

ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷനും നാഷനൽ ക്ലൈമറ്റ് കൺസോർഷ്യവും യുണിസെഫ് യുവായും (Unicef YuWaah) സംയുക്തമായാണ് ഫെല്ലോഷിപ്പ് നൽകുന്നത്. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള 1200ലധികം അപേക്ഷകരിൽ നിന്നാണ് ഫെല്ലോഷിപ്പിനുള്ള അർഹരെ കണ്ടെത്തിയത്.

ഇന്ത്യയിലെ യുവജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനും ഗ്രാമീണതലത്തിൽ കാലാവസ്ഥാ മുന്നേറ്റങ്ങൾ ആരംഭിക്കുന്നതിനും യുവാക്കളുടെ ശക്തമായ വേദിയൊരുക്കുകയാണ് ഫെല്ലോഷിപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Climate Champion Young India Fellowship to Abu Abraham Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.