പൊലീസ് ഉദ്യോഗസ്ഥന് കഴിക്കാൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര; തിരുവല്ലയിലെ ഹോട്ടൽ അടച്ചുപൂട്ടി

തിരുവല്ല: പുളിക്കീഴ് എസ്.എച്ച്.ഒക്ക് ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്ന്ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ അധികൃതർക്കെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷ്യ-സുരക്ഷ ഉദ്യോഗസ്ഥർ അടച്ച് പൂട്ടിയത്.

പുളിക്കീഴ് എസ്.എച്ച്.ഒ അജിത് കുമാറിന് കഴിക്കാനായി വെള്ളിയാഴ്ച ഉച്ചക്ക് വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. അപ്പോഴേക്കും ബിരിയാണിയുടെ കുറച്ചു ഭാഗം എസ്.എച്ച്.ഒ കഴിച്ചിരുന്നു. പഴുതാരയെ കണ്ടെത്തിയതോടെ ഉടൻ ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. അവർ ഉടൻസ്ഥലത്തെത്തി പരിശോധിച്ച് ബിരിയാണിയിലുള്ളത് പഴുതാരയണെന്ന് സ്ഥിരീകരിച്ചു. അതിനു ശേഷം ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി. മാത്രമല്ല ഹോട്ടലിന്റെ ലൈസൻസ് കാലാവധി മാർച്ചിൽ അവസാനിച്ചതാണ്. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശം നൽകുകയായിരുന്നു.

 

Tags:    
News Summary - Dead Centipedes in biryani; hotel closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.