ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 56കാരിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു

തിരുവല്ല: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 56കാരിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പെരിങ്ങര പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ മാവേലിക്കര മങ്ങാട്ടേത്ത് വീട്ടിൽ വത്സലകുമാരിയെയാണ് ബസ് ഡ്രൈവർ വി.എസ് അനു, കണ്ടക്ടർ എം.എം നിസാർ എന്നിവർ ചേർന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ആശുപത്രിയിൽ എത്തിച്ചത്.

കായംകുളത്ത് നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന വത്സല കുമാരിക്ക് മണിപ്പുഴക്ക് സമീപം വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് മറ്റ് സ്റ്റോപ്പുകളിലെങ്ങും നിർത്താതെ വത്സലകുമാരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags:    
News Summary - The 56-year-old woman was rushed to the hospital by KSRTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.