തിരുവല്ല: വിദ്യാർഥിനിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പറമ്പിൽ സന്തോഷ്–സിമ ദമ്പതികളുടെ മകൾ നമിതയെ (13) ആണ് നെടുമ്പ്രം ഓട്ടാഫിസ് കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാതിരുന്നതിന് വീട്ടുകാർ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തിരുവല്ല എസ്.സി.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നമിത. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.