തിരുവല്ല: തിരുവല്ല കല്ലുങ്കലിൽ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന് സാരമായി പരിക്കേറ്റു. കല്ലുങ്കൽ അഞ്ചുപറയിൽ വീട്ടിൽ സുരേന്ദ്ര (62)നാണ് വെട്ടേറ്റത്. അനുജൻ അഞ്ചുപറയിൽ വിശ്വനാഥനാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ സുരേന്ദ്രന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
വെട്ടുകത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സുരേന്ദ്രന്റെ കൈയ്ക്കും കഴുത്തിനും വെട്ടേറ്റു. സാരമായി പരിക്കേറ്റ സുരേന്ദ്രനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ വിശ്വനാഥന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.