തിരുവല്ല: നഗരസഭ ചെയര്പേഴ്സൻ സ്ഥാനം രാജിവെച്ചുകൊണ്ടുളള ശാന്തമ്മ വര്‍ഗീസിെൻറ കത്ത് രജിസ്ട്രേഡ് തപാലില്‍ ലഭിച്ചതായി സെക്രട്ടറി അറിയിച്ചു.
തുടര്‍ന്ന് ഓണ്‍ലൈനില്‍ ഇലക്ഷന് കമീഷനില്‍ രാജി വിവരം അറിയിച്ചു. തുടര്‍നടപടികള്‍ കമീഷന് സ്വീകരിക്കും. ചെയര്പേഴ്സെൻറ ചുമതല താൽക്കാലികമായി വൈസ് ചെയര്മാന് ജോസ് പഴയിടം നിര്‍വഹിക്കും. ചേരിപ്പോരിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്യപ്പെടാതെ കിടന്ന 47 അജണ്ടകള്‍ പരിഗണിക്കാന്‍ ഒമ്പതാം തീയതി അടിയന്തര കൗണ്‍സില്‍ വിളിക്കാന്‍ വൈസ് ചെയര്മാന് സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11ന് കൗണ്‍സില്‍ ചേരാനാണ് നിർദേശം. യു.ഡി.എഫ്. പക്ഷത്തുനിന്നും കൂറുമാറ്റിയാണ് ശാന്തമ്മയെ തിരുവല്ലയില്‍ ഇടതുമുന്നണി ചെയര്പേഴ്സൻ സ്ഥാനത്ത് എത്തിച്ചത്.
പിന്നീട് ഇടതുമുന്നണിയുമായി ശാന്തമ്മ അകന്നു. ഇതോടെ കൗണ്‍സില്‍ യോഗങ്ങള്‍ യഥാസമയം ചേരാത്ത നിലയുണ്ടായി. തിങ്കളാഴ്ചയാണ് രാജിക്കത്ത് തപാലില്‍ സെക്രട്ടറിക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.