തിരുവല്ല: തിരുവല്ല 66 കെ.വിയിൽനിന്ന് 110 കെ.വി ആയി സബ്സ്റ്റേഷൻ ഉയര്‍ത്തുന്നതിന് 2.95 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മാത്യു ടി.തോമസ് എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും.
വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക പ്രസരണ, വിതരണ നഷ്ടം കുറക്കുക, ഉപയോക്താക്കള്‍ക്ക് വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ സബ് സ്റ്റേഷനകളും ലൈനുകളും സ്ഥാപിക്കാന്‍ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാറും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കുകയാണ്. ഇതിെൻറ ഭാഗമായാണ് തിരുവല്ല 66 കെ.വി. സബ്സ്റ്റേഷൻ 110 കെ.വി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
നിലവില്‍ മഞ്ഞാടിക്കു സമീപത്തുകൂടി കടന്നുപോകുന്ന മല്ലപ്പള്ളി-ചെങ്ങന്നൂര്‍ 110 കെ.വി. ലൈനില്‍നിന്ന് 415 മീറ്റര്‍ 110 കെ.വി. ഭൂഗര്‍ഭ കേബിള്‍ എച്ച്.ഡി.സി (ഹൊറിസോണ്ടല്‍ ഡയറക്ട് ഡ്രില്ലിങ് മെതേഡ്) ഉപയോഗിച്ച് കോഴഞ്ചേരി-തിരുവല്ല റോഡിലൂടെ തിരുവല്ല സബ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ച് തിരുവല്ല സബ്സ്റ്റേഷനെ 110 കെ.വി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ് പദ്ധതി. ഇതിലൂടെ തിരുവല്ല സബ് സ്റ്റേഷൻ ശേഷി വര്‍ധിക്കും. വര്‍ധിക്കുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും തടസ്സരഹിതമായി വൈദ്യുതി തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിനും പദ്ധതി വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.