തിരുവല്ല : അയൽവാസിയുടെ മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നെല്ലാട് സ്വദേശിയായ വിമുക്ത ഭടനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് പ്ലാത്തോട്ടത്തിൽ രാജൻ പിള്ള (57) നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
രാജൻ പിള്ളയുടെ അയൽ വാസിയായ വല്യ മണ്ണാട്ട് വീട്ടിൽ ബാബുവിന്റെ മരുമകനായ മഴുക്കീർ മുട്ടാണിശ്ശേരിൽ ഏബ്രഹാമിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
രാജൻ പിള്ളയും ബാബുവും തമ്മിലുണ്ടായ അതിര് തർക്കത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.
സംഭവമറിഞ്ഞ് വെട്ടേറ്റ ഏബ്രഹാം മഴുക്കീറിൽ നിന്നും എത്തുകയായിരുന്നു. പ്രശ്നം പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നതിനിടെ രാജൻ പിള്ള വാൾ ഉപയോഗിച്ച് ഏബ്രഹാമിനെ വെട്ടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.