തിരുവല്ല: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. നിരണം പഞ്ചായത്ത് മുക്കിൽ ആലഞ്ചേരിൽ എ.പി. ഡാനിയലിെൻറ മകൻ ജിനു ഫിലിപ് (15), വളഞ്ഞവട്ടം കുളഞ്ഞിക്കൊമ്പിൽ മെൽവിൽ (15) എന്നിവർക്കാണ് പരിക്കേറ്റത്.
നിരണം എസ്.ബി.ടി ജങ്ഷനിലും കടപ്ര 14ാം വാർഡിൽ ഗുരുമന്ദിരത്തിന് സമീപവും വ്യാഴാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടെയായിരുന്നു ആക്രമണം. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ എസ്.ബി.ടി ജങ്ഷന് സമീപം പിന്നിൽനിന്ന് പാഞ്ഞെത്തിയ പന്നി ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തോളെല്ലിനും കാലിനും സാരമായി പരിക്കേറ്റ ജിനുവിനെ കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ പോകവെ കടപ്ര ഗുരുമന്ദിരം ജങ്ഷന് സമീപമായിരുന്നു മെൽവിൻ പന്നിയുടെ ആക്രമണത്തിനിരയായത്. മെൽവിെൻറ മുഖത്തും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മെൽവിനും കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
നിരണത്തും കടപ്രയിലുമായി പന്നിയുടെ ആക്രമണത്തിൽ മറ്റ് മൂന്നുപേർക്കുകൂടി നിസ്സാര പരിക്കേറ്റിട്ടുണ്ട്. അക്രമകാരിയായ കാട്ടുപന്നിക്ക് വേണ്ടി നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.