തിരുവല്ല: ലോക്ഡൗണിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കീഴ്വായ്പൂര് സ്വദേശി യുവാവ് ആൻറി നാർക്കോട്ടിക് ടീമിെൻറ പിടിയിൽ. കീഴ്വായ്പൂര് മഠത്തിൽ വീട്ടിൽ എം. ബി അർജുൻ (24) ആണ് പിടിയിലായത്. സ്റ്റോർമുക്കിന് സമീപം ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഹഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും കഞ്ചാവ് ചുരുട്ടി വലിക്കുന്നതിന് ഉപയോഗിക്കുന്ന ഒ. സി. ബി പേപ്പറുകളും കാൽ കിലോയോളം കഞ്ചാവും ഇയാളിൽ നി ന്നും പിടിച്ചെടുത്തു.
ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശാനുസരണം നാർക്കോട്ടിക് സെൽ ഡി. വൈ. എസ്. പി പ്രദീപ് കുമാറിെൻറ നേതൃത്വത്തിൽ കീഴ്വായ്പൂര് എസ് .എച്ച്. ഒ സഞ്ചയ്കുമാർ, എസ്.ഐ ശ്യാം, ഷാഡോ ടീം എസ്.ഐ എസ്. വിൽസൺ, എ.എസ്.ഐ ആർ. അജികുമാർ, സി.പി.ഒ മാരായ മിഥുൻ ജോസ്, ബിനു, അഖിൽ, എസ്. ശ്രീരാജ്, വി.എസ്. സുജിത്ത്കുമാർ, ജൂബി തമ്പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.